ക്രിസ്ത്യാനികളെ പിന്തുണച്ചതിന് ബംഗ്ലാദേശ് ഡോക്ടറെ ഐഎസ് വധിച്ചു

ക്രിസ്ത്യാനികളെ പിന്തുണച്ചതിന് ബംഗ്ലാദേശ് ഡോക്ടറെ ഐഎസ് വധിച്ചു

ബംഗ്ലാദേശ്: ക്രിസ്ത്യാനികളെ സഹായിച്ചതിന്റെ പേരില്‍ ഐഎസ് ഭീകരര്‍ ബംഗ്ലാദേശി ഡോക്ടറെ വെട്ടിക്കൊലപ്പെടുത്തിയതായി ഭീകര സംഘടനകളെ നിരീക്ഷിക്കുന്ന സൈറ്റ് എന്ന എന്‍ജിഒ റിപ്പോര്‍ട്ടു ചെയ്തു.

തീവ്രവാദ സംഘടന അവരുടെ തന്നെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് സനാവൂര്‍ റഹ്മാന്‍ എന്ന ഡോക്ടറെ കൊല്ലപ്പെടുത്തിയ വാര്‍ത്ത ലോകത്തെ അറിയിച്ചതെന്ന് സൈറ്റ് വ്യക്തമാക്കി.

കൊല്ലപ്പെട്ട സനാവൂര്‍ റഹ്മാന്‍ ക്രിസ്ത്യാനിയാണോയെന്നോ, മുസ്ലീം സമുദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് ക്രിസ്ത്യാനികളോട് അനുകന്പയോടെയാണോ  ഇദ്ദേഹം പെരുമാറിയതെന്നോ വ്യക്തമല്ല.

പടിഞ്ഞാറന്‍ കുഷിത പ്രദേശത്ത് പാവങ്ങള്‍ക്കു വേണ്ടി ഹോമിയോ ക്ലിനിക്കുകള്‍ നടത്തുന്ന ഡോക്ടറാണ് സനാവൂര്‍ റഹ്മാന്‍. സയ്ഫുസാമാന്‍ എന്ന യൂണിവേഴ്‌സിറ്റി പ്രൊഫസറുമായി മോട്ടോര്‍സൈക്കിളില്‍ താമസസ്ഥലത്തേക്ക് പോകവെ ബൈക്കിലെത്തിയ തീവ്രവാദികളാണ് ഡോക്ടറെ കൊലപ്പെടുത്തിയത്.

You must be logged in to post a comment Login