ക്രിസ്ത്യാനികളെ മോശമായി ചിത്രീകരിച്ച തമിഴ് എഴുത്തുകാരനെതിരെ കോടതി നോട്ടീസ്

ക്രിസ്ത്യാനികളെ മോശമായി ചിത്രീകരിച്ച തമിഴ് എഴുത്തുകാരനെതിരെ കോടതി നോട്ടീസ്

tamilക്രിസ്തുമതത്തെ തെറ്റായ രീതിയില്‍ ചിത്രീകരിച്ചതിന് തമിഴ് എഴുത്തുകാരനായ ജോയ് ഡിക്രൂസിനെതിരെ കോടതി നോട്ടീസ് പുറപ്പെടുവിച്ചു. അദ്ദേഹത്തിന്റെ അവാര്‍ഡു ലഭിച്ച നോവലിലാണ് വിവാദ പരാമര്‍ശമുള്ളത്. മത്സ്യത്തൊഴിലാളികളെയും, ക്രിസ്ത്യാനികളെയും, വൈദികരെയും സന്യസ്തരെയും നോവലില്‍ തെറ്റായ രീതിയില്‍ ചിത്രീകരിച്ചു എന്നാരോപിതനായതിന്റെ പശ്ചാത്തലത്തില്‍ തൂത്തുക്കുടി രണ്ടാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അദ്ദേഹത്തോട് ജൂണ്‍ 12ന് കോടതിയില്‍ എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിക്രൂസിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത നോവലായ ‘കൊര്‍കായറ’ാണ് വിവാദങ്ങളുടെ കുരുക്കില്‍ അകപ്പെട്ടിരിക്കുന്നത്.
മുക്കുവ സ്ത്രീകള്‍ക്കിടയില്‍ പരപുരുഷബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം എഴുതി. വൈദികരെയും സന്യാസിനികളെയും ചിത്രീകരിച്ച അദ്ദേഹത്തിന്റെ രീതി വിശ്വാസത്തെ ഹനിപ്പെടുത്തുന്നതായിരുന്നു, തൂത്തുക്കുടിയിലെ മീനാവര്‍ വിദുത്തലായ് ഇയക്കത്തിന്റെ ജനറല്‍ സെക്രട്ടറിയായ അലാന്‍ഗര ഭാരത്വാര്‍ പറഞ്ഞു.

പുസ്തകത്തെ ഒരു സാഹിത്യ കൃതിയായി കാണാതെ അതിലെ ഏതാനും സെന്റന്‍സുകളും പാരഗ്രാഫുകളും മാത്രമെടുത്ത് അത് മുക്കുവര്‍ക്കെതിരെയാണെന്ന് പ്രസ്താപിക്കുകയാണ്, ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ഡിക്രൂസ് പറഞ്ഞു..

You must be logged in to post a comment Login