ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ പാക്കിസ്ഥാന് സാമ്പത്തിക സഹായം നിര്‍ത്തണമെന്ന് താച്ചെല്‍

ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ പാക്കിസ്ഥാന് സാമ്പത്തിക സഹായം നിര്‍ത്തണമെന്ന് താച്ചെല്‍

ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനു മേലുള്ള കുരുക്ക് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ മുറുക്കുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് സാമ്പത്തിക സഹായം നല്‍കുന്നത് ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍ത്താലാക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പീറ്റര്‍ താച്ചെല്‍ അഭിപ്രായപ്പെട്ടു.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഖുറാന്‍ പഠനം നിര്‍ബന്ധമാക്കും എന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് റഹ്മാന്‍ പ്രഖ്യാപിച്ചിരുന്നു.

ഈ നീക്കം ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ നീക്കമായാണ് കാണുന്നതെന്ന് താച്ചെല്‍ അഭിപ്രായപ്പെട്ടു. കോമണ്‍വെല്‍ത്ത് അംഗമായ പാക്കിസ്ഥാന്‍ ക്രിസ്ത്യാനികള്‍ക്കും ഇതര മതസ്ഥര്‍ക്കും മനുഷ്യാവകാശം ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും താച്ചെല്‍ കുറ്റപ്പെടുത്തി.

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു കൊണ്ടുള്ള ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് താച്ചലിന്റെ പ്രതികരണം.

You must be logged in to post a comment Login