ക്രിസ്ത്യാനികള്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരാകുക: കര്‍ദ്ദിനാള്‍ ടോപ്പോ

റാഞ്ചി: ക്രിസ്ത്യാനികള്‍ കൂടുതല്‍ മനുഷ്യത്വമുള്ളവരായി മാറണമെന്ന് റാഞ്ചി അതിരൂപതാ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ. റാഞ്ചിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ കരുണയുടെ ജൂബിലിവര്‍ഷത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതല്‍ മനുഷ്യത്വമുള്ളവരാകുമ്പോള്‍ നാം കൂടുതല്‍ ക്രിസ്തുവിനോട് അടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യനാകാന്‍ ചില മൂല്യങ്ങള്‍ അഭ്യസിക്കുക ആവശ്യമാണ്. വിശക്കുന്നവന് ഭക്ഷണം കൊടുക്കാനും പാര്‍പ്പിടമില്ലാത്തവര്‍ക്ക് അഭയം നല്‍കാനും രോഗികളെ സന്ദര്‍ശിക്കാനും ചുറ്റുമുള്ള സഹോദരങ്ങളിലേക്ക് സുവിശേഷമെത്തിക്കാനും കരുണയുടെ ഈ വര്‍ഷത്തില്‍ നമുക്കു സാധിക്കണമെന്നും കര്‍ദ്ദിനാള്‍ ടോപ്പോ ആഹ്വാനം ചെയ്തു.

You must be logged in to post a comment Login