ക്രിസ്ത്യാനിയാകാന്‍ തയ്യാറെടുത്ത പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍, മരണത്തില്‍ ദുരൂഹതയെന്ന് പാസ്റ്റര്‍

ക്രിസ്ത്യാനിയാകാന്‍ തയ്യാറെടുത്ത പെണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍, മരണത്തില്‍ ദുരൂഹതയെന്ന് പാസ്റ്റര്‍

ജാര്‍ഖഡ്: പുതുതായി ക്രിസ്ത്യന്‍ മതവിശ്വാസം സ്വീകരിക്കാനിരുന്ന യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ജാര്‍ഖഡ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സംഘടന അഭിപ്രായപ്പെട്ടു.

ലത്തേഹര്‍ ജില്ലയിലെ ദുംറയിലുള്ള 20 വയസ്സുകാരിയായ സമജ്ഹീറയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 14ന് ഇവരെ ദുമംറയിലെ വനത്തില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ലോകമെമ്പാടും ക്രിസ്ത്യാനികളുടെ നേര്‍ക്കുണ്ടാകുന്ന പീഡനങ്ങളെ റിപ്പോര്‍ട്ട് ചെയ്യുന്ന ഓപ്പണ്‍ ഡോര്‍സ് എന്ന സംഘടന വ്യക്തമാക്കി.

മാമ്മോദീസ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ തന്നെ സമജ്ഹീറയുടെ ബന്ധുക്കളില്‍ അതൃപ്തിയുളവാക്കിയിരുന്നു. എന്നാല്‍ അവളുടെ മരണത്തില്‍ പോലീസ് അന്വേഷണം നടന്നിട്ടില്ലയെന്ന് ദേവാലയ പാസ്റ്ററായ ഫിലിപ്പ് ടിര്‍ക്കെ വ്യക്തമാക്കി.

ക്രിസ്തു മതം സ്വീകരിച്ചാല്‍ കൊന്നുകളയുമെന്നു പറഞ്ഞ് ബന്ധുക്കള്‍ അവളെ സ്ഥിരം ഭീഷണിപ്പെടുത്തിയിരുന്നതായും ദേവാലയ പാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ സമജ്ഹീറയെ കൊലപ്പെടുത്തിയതാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി പാസ്റ്റര്‍ പറഞ്ഞു.

രണ്ടു വര്‍ഷം മുന്‍പ് യേശുവിനോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി സമജ്ഹീറയ്ക്ക് രോഗസൗഖ്യം ലഭിച്ചിരുന്നു. അപ്പോള്‍ മുതലാണ് ക്രിസ്ത്യന്‍ വിശ്വാസത്തില്‍ അവള്‍ ആകൃഷ്ടയായത്.

You must be logged in to post a comment Login