ക്രിസ്ത്യാനിയായതിന്റെ പേരില്‍ സര്‍ജറി !

ഇംഗ്ലണ്ട്: ക്രിസ്ത്യാനിയായതിന്റെ പേരില്‍ സര്‍ജറിയോ? അങ്ങനെയും സംഭവിച്ചു 49 കാരനായ നിസ്സാര്‍ ഹുസൈന്റെ ജീവിതത്തില്‍. 10 വര്‍ഷമായി നിസ്സാറും കുടുംബവും ക്രിസ്തുമതം സ്വീകരിച്ചിട്ട്.. അന്നേ തുടങ്ങിയതാണ് കോലാഹലങ്ങള്‍.  ഒരു സംഘമാളുകളുടെ ആക്രമണത്തിന് ഇരയായി ഗുരുതരമായ പരിക്കുകളോടെ സര്‍ജറിക്കു വിധേയനായിരിക്കുകയാണ് നിസ്സാര്‍ ഇപ്പോള്‍.

ആക്രമണത്തില്‍ നിസ്സാറിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ക്രിസ്ത്യാനിയായതിന്റെ പേരില്‍ നിസ്സാറിന് തന്റെ ജോലി പോലും നഷ്ടപ്പെട്ടിരുന്നു. പോലീസിന്റെ ഭാഗത്തുനിന്നും സംഭവത്തെക്കുറിച്ച് കാര്യമായ അന്വേഷണങ്ങളൊന്നും നടക്കുന്നില്ലെന്നും നിസ്സാര്‍ ആരോപിച്ചു.

You must be logged in to post a comment Login