ക്രിസ്ത്യാനി ഇന്ന് മരിക്കാന്‍ വിധിക്കപ്പെട്ടവന്‍: കര്‍ദ്ദിനാള്‍ വൂള്‍

വാഷിങ്ടണ്‍: ക്രിസ്ത്യാനിയെന്നാല്‍ മരിക്കാന്‍ വിധിക്കപ്പെട്ടവന്‍ എന്നാണ് വര്‍ത്തമാനകാല സാഹചര്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്ന് വാഷിങ്ടണ്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ ഡൊണാള്‍ഡ് വൂള്‍. ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഫ്രാന്‍സിസ് പാപ്പ പറഞ്ഞതുപോലെ വംശഹത്യയുടെ രൂപത്തില്‍ ഒരു മൂന്നാം ലോക മഹായുദ്ധം തന്നെയാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കര്‍ദ്ദിനാള്‍ വൂള്‍ കൂട്ടിച്ചേര്‍ത്തു.

പരിശുദ്ധ പിതാവ് നിരവധി തവണ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ ക്രിസ്ത്യാനികള്‍ക്കു വേണ്ടി ശബ്ദിച്ചിട്ടുണ്ട്. എങ്കിലും ക്രിസ്ത്യാനികള്‍ ഇന്നും ഭീഷണിയിലാണ്. 60 തോളം രാജ്യങ്ങളിലായി 200 മില്യന്‍ ക്രിസ്ത്യാനികള്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണികള്‍ നേരിടുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.

വലിയ തോതില്‍ തന്നെ പീഡനങ്ങള്‍ അരങ്ങേറുന്നു. ചില സ്ഥാപിത താത്പര്യക്കാര്‍ മതത്തിന്റെ പേരും പറഞ്ഞ് ജനങ്ങളെ വേട്ടയാടുന്നു. രാഷ്ട്രീയനേതാക്കളും നയതന്ത്രജ്ഞരും അര്‍ഹിക്കുന്ന ഗൗരവത്തോടെയല്ല ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നതെന്നും കര്‍ദ്ദിനാള്‍ വൂള്‍ പറഞ്ഞു.

You must be logged in to post a comment Login