ക്രിസ്മസ് രാവിന് പകിട്ടേകാന്‍ അപൂര്‍വ്വ ചന്ദ്രന്‍

പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രക്ഷകന്റെ പിറവിയെക്കുറിച്ചുള്ള വാര്‍ത്ത ജ്ഞാനികളെ അറിയിച്ചത് ഒരു നക്ഷത്രമായിരുന്നു. എന്നാല്‍ ഇത്തവണ രക്ഷകന്റെ ജനനത്തെക്കുറിച്ചുള്ള സദ്‌വാര്‍ത്ത ജനങ്ങളെ അറിയിക്കുന്നത് അപൂര്‍വ്വമായ ഒരു പൂര്‍ണ്ണ ചന്ദ്രനാവും.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസയിലെ ശാസ്ത്രഞ്ജരാണ് 1977ല്‍ നടന്ന, ഇനി 2034ല്‍ മാത്രം കാണപ്പെടാന്‍ പോകാന്‍ പൂര്‍ണ്ണചന്ദ്രനെക്കുറിച്ച് പറഞ്ഞത്.

ശീതകാലത്തിന്റെ ആരംഭത്തില്‍ മാത്രം കാണപ്പെടുന്നതിനാല്‍ തണുത്ത പൂര്‍ണ്ണ ചന്ദ്രന്‍ എന്ന പേരാണ് ചന്ദ്രനെ വിളിച്ചിരുന്നത്. ഡിസംബര്‍ രാവില്‍ വീണ്ടും വരുന്ന ഈ അത്ഭുതചന്ദ്രനെ നോക്കി കാണണമെന്ന് നാസയിലെ ശാസ്ത്രഞ്ജര്‍ അറിയിച്ചു.

You must be logged in to post a comment Login