ക്രൈസ്തവദമ്പതികളെ ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചു

ക്രൈസ്തവദമ്പതികളെ ഹിന്ദു തീവ്രവാദികള്‍ ആക്രമിച്ചു

മുംബൈ: ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ഹിന്ദുതീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഏറ്റവും പുതുതായി വന്നിരിക്കുന്ന വാര്‍ത്ത മുംബൈയില്‍ നിന്ന്. പെന്തക്കോസ്തല്‍ പാസ്റ്ററും ക്രൈസ്തവദമ്പതികളുമാണ് ഇത്തവണ ക്രൈസ്തവപീഡനത്തിന് ഇരയായത്.

സെപ്തംബര്‍ 16 നാണ് സംഭവം നടന്നത്. പാസ്റ്റര്‍ പ്രശാന്ത്, സച്ചിന്‍, അദ്ദേഹത്തിന്റെ ഭാര്യ മനീഷ എന്നിവര്‍ ഞായറാഴ്ച നടക്കുന്ന ആരാധനയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ട് ചില ലഘുലേഖകള്‍ വിതരണം ചെയ്യുകയായിരുന്നു. അപ്പോഴാണ് ശ്രീറാം വിളിച്ചുകൊണ്ട് കുറെ ആളുകള്‍ കടന്നുവന്നതും ലഘുലേഖകളുടെ വിതരണം തടസപ്പെടുത്തിയതും.

പിന്നീട് മൂന്നുപേരെയും സംഘം തട്ടിക്കൊണ്ടുപോകുകയും വിജനമായ സ്ഥലത്തെത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ശക്തമായി അപലപിക്കുന്നതായി ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍സ് പ്രസിഡന്റ് സാജന്‍ കെ ജോര്‍ജ് പറഞ്ഞു.

ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. ഇവിടെയുള്ള ക്രൈസ്തവര്‍ നിയമത്തിന് എതിരായിട്ടൊന്നും ചെയ്യുന്നില്ല. മതതീവ്രവാദികള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുന്നതാണ് മതപരിവര്‍ത്തന കഥകള്‍. അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login