ക്രൈസ്തവനേതാവിനെ ചൈനാസര്‍ക്കാര്‍ ജയിലില്‍ അടച്ചു

ക്രൈസ്തവനേതാവിനെ ചൈനാസര്‍ക്കാര്‍ ജയിലില്‍ അടച്ചു

ബെയ്ജിംങ്: ചൈനയിലെ പ്രമുഖനായ ക്രൈസ്തവനേതാവിനെ ചൈനീസ് ഭരണകൂടം ജയിലില്‍ അടച്ചത് അന്താരാഷ്ട്ര സമൂഹത്തെ ഞെട്ടിച്ചു. ഹ്യൂ ഷീഗെന്‍ എന്ന അണ്ടര്‍ ഗ്രൗണ്ട് സഭാനേതാവിനെയാണ് ഏഴരവര്‍ഷത്തേക്ക് ജയിലില്‍ അടച്ചിരിക്കുന്നത്. രാഷ്ട്രീയപരമായ കാരണങ്ങളുടെ മേല്‍ പതിനാറ് വര്‍ഷം ജയില്‍വാസം ഇദ്ദേഹം മുമ്പ് അനുഭവിച്ചിട്ടുണ്ട്.

അണ്ടര്‍ഗ്രൗണ്ട് സഭാവിശ്വാസികള്‍ക്ക് നേതൃത്വം നല്കിയതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്താത്തതും മതസ്വാതന്ത്ര്യത്തിന് വേണ്ടി സംസാരിച്ചതുമാണ് ഹ്യൂ ഷീഗെനെ ജയിലില്‍ അടയ്ക്കാന്‍ കാരണമായതെന്ന് അദ്ദേഹത്തോട് ബന്ധപ്പെട്ട വൃന്തങ്ങള്‍ അറിയിച്ചു.

You must be logged in to post a comment Login