ക്രൈസ്തവന്റെ ജീവിതം കല്ലറകളിൽ അവസാനിക്കുന്നതല്ല: ഫ്രാന്സിസ് പാപ്പാ

ക്രൈസ്തവന്റെ ജീവിതം കല്ലറകളിൽ അവസാനിക്കുന്നതല്ല: ഫ്രാന്സിസ് പാപ്പാ

pope holyweekക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഓർമ്മ പുതുക്കൽ എന്നതിനോടൊപ്പം തന്നെ വിശുദ്ധവാരം അവിടുത്തെ സഹനങ്ങളിൽ നാം പങ്കാളികളാകേണ്ട സമയവുമാണെന്ന് ഫ്രാന്സിസ് പാപ്പാ

“ശുശ്രുഷിക്കപെടുവാനല്ല,  മറ്റുളവർക്കായി ശുശ്രുഷ ചെയ്യുവാനാണ് ഈശോ ഭൂമിയിലേക്ക് ഇറങ്ങി വന്നത്. അവിടുന്ന്നമ്മെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുവാനാണ് ഈശോ നമ്മെ പഠിപ്പിച്ചത്. അതിനാൽ സ്വന്തം സഹോദരന്റെ കാലുകൾ കഴുകാൻ നാം തയ്യാറാവുന്നില്ലെങ്കിൽ അവിടുത്തെ സ്വീകരിക്കാൻ നമ്മുക്ക്സാധിക്കുകയില്ല”.
ഇത്തരത്തിൽ ഈശോയെ സ്വീകരിച്ചവരുടെ ഒരു ഉത്തമമാതൃകയാണ് 2006 ൽ ടർകിയിൽ വച്ച്കൊല്ലപ്പെട്ട ഫാ: അന്ദ്രീസന്റൊരോയെന്നും അദ്ദേഹം പറഞ്ഞു. “ഇന്നും ലോകത്തെമ്പാടുമുള്ള വളരെയധികം ആളുകൾ ഈശോയുടെ പേരിൽ തങ്ങളുടെ വിശ്വാസം കാത്തു സംരക്ഷിക്കുന്നതിനായി സ്വന്തം ജീവൻ ബലികഴിച്ച്സഭയുടെ രക്തസാക്ഷികളായി തീരു ന്നു”.
ഇതിനോടൊപ്പം തന്നെ ഈ വാരം പരിശുദ്ധ കന്യകാമറിയത്തെ പ്രത്യേകമായി അനുസ്മരി ക്കേണ്ട സമയവുമാണെന്നും പാപ്പ പറയുന്നു.”മറിയം ഈശോയുടെ ആദ്യത്തെ ശിഷ്യയും വിശ്വാസത്തിന്റെ ഉത്തമമാതൃകയുമാണ്.”.
നമ്മുടെ ജീവിതത്തിൽ പലപ്പോഴായി വന്നുപോയ അന്ധകാരത്തിന്റെ കരിനിഴൽ നീക്കി പ്രകാശത്തിന്റെ മക്കളായി തീരുവാനുള്ള ആർജവം ഈശോയിൽനിന്നും ഈ വിശുദ്ധവാരത്തിൽ നാം നേടിയെടുകണമെന്നും പാപ്പ പറയുന്നു. “ക്രൈസ്തവന്റെ ജീവിതം കല്ലറകളിൽ അവസാനിക്കുന്നവയല്ല, മറിച്ച മരണത്തെപോലും കീഴടക്കിയ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പ്രത്യാശയിലും മുൻപോട്ടു പോകേണ്ടതാണ്”..

You must be logged in to post a comment Login