ക്രൈസ്തവപീഡനങ്ങള്‍ക്കെതിരെ മധ്യപ്രദേശിലെ മെത്രാന്മാര്‍

ക്രൈസ്തവപീഡനങ്ങള്‍ക്കെതിരെ മധ്യപ്രദേശിലെ മെത്രാന്മാര്‍

church-vandalised-lഭോപ്പാല്‍: മധ്യപ്രദേശിലെ ക്രൈസ്തവര്‍ക്ക് നിയമപരിരക്ഷ വേണമെന്ന് മെത്രാന്മാര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ അവര്‍ പ്രതികരിച്ചു. 75 മില്യന്‍ വരുന്ന ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവര്‍. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെയുള്ള ആക്രമണങ്ങളില്‍ ഭയന്നാണ് ഇവിടെ ക്രൈസ്തവര്‍ ജീവിക്കുന്നത്. ക്രൈസ്തവര്‍ മതപ്പരിവര്‍ത്തനം നടത്തുന്നുവെന്നാണ് മതതീവ്രവാദികള്‍ ആരോപിക്കുന്നത്. ഗവണ്‍മെന്റിന്റെ സമ്മതമില്ലാതെയുള്ള മതപരിവര്‍ത്തനങ്ങള്‍ നിയമസാധുതയില്ലാത്തതും ജയില്‍ ശിക്ഷ വിധിക്കപ്പെടാവുന്നതുമായ കുറ്റമാണ്.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍്ദ്ധിച്ചിരിക്കുകയാണ് ദേശീയതലത്തില്‍ പാര്‍ട്ടിക്കുണ്ടായ വിജയതം മതതീവ്രവാദികളെ സന്തോഷിപ്പിച്ചിരിക്കുകയാണ്. മെത്രാന്മാര്‍ വ്യക്തമാക്കി.
കഴിഞ്ഞ പത്തുവര്‍ഷമായി ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യ സ്ഥിരമായി തന്നെ നിലനില്ക്കുകയാണ്. കൂട്ടമതപരിവര്‍ത്തനം നടക്കുന്നു എന്ന മട്ടിലുള്ള ആരോപണങ്ങള്‍ സത്യമായിരുന്നുവെങ്കില്‍ ക്രൈസ്തവ ജനസംഖ്യ വര്‍ദ്ധിക്കുമായിരുന്നു. ജബല്‍പൂര്‍ ബിഷപ് ജെറാല്‍ഡ് അല്‍മെയ്ദ പറഞ്ഞു.

You must be logged in to post a comment Login