ക്രൈസ്തവപീഡനങ്ങള്‍ക്ക് വിധേയരാകുന്നവരെ സഹായിക്കണോ? ഇതാ ചില എളുപ്പ വഴികള്‍

ക്രൈസ്തവപീഡനങ്ങള്‍ക്ക് വിധേയരാകുന്നവരെ സഹായിക്കണോ? ഇതാ ചില എളുപ്പ വഴികള്‍

കാനഡ: മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവര്‍ അതിജീവനത്തിന് വേണ്ടി സഹായം അഭ്യര്‍ത്ഥിക്കുന്നവരാണ്. അവരെ സഹായിക്കാന്‍ നമുക്ക് ആദ്യം ചെയ്യാന്‍ കഴിയുന്നത് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്.

അവരുടെ കഥകള്‍ മറ്റുള്ളവരോട് പറയുക. മതപീഡനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക. അവര്‍ക്ക് കഴിയുന്ന വിധത്തില്‍ സഹായം ചെയ്യുക. സുപ്രീം നൈറ്റ് ഓഫ് ദ നൈറ്റ്‌സ് ഓഫ് കൊളംബസ് കാള്‍ ആന്‍ഡേഴാണ് ഇക്കാര്യം പറഞ്ഞത്.

മിഡില്‍ ഈസ്റ്റില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചുള്ള അവബോധം നല്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്കൊപ്പം മിഡില്‍ ഈസ്റ്റിലെ മെത്രാന്മാരും പങ്കെടുത്തു.

You must be logged in to post a comment Login