ക്രൈസ്തവമതപീഡനം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു

ക്രൈസ്തവമതപീഡനം ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ ക്രൈസ്തവമതപീഡനം വര്‍ദ്ധിക്കുന്നതായി സൂചന. ഈ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ തന്നെ ക്രൈസ്തവര്‍ക്കെതിരെ 134 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 2014, 2015 വര്‍ഷങ്ങളിലേതുമായി നോക്കുമ്പോള്‍ ഇത് അപകടകരമായ സൂചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2014 ല്‍ ആകെയുള്ള അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 147 ഉം 2015 ല്‍ അത് 177 ഉം ആയിരുന്നു.

ശാരീരികാക്രമണം, തെറ്റായ ആരോപണങ്ങള്‍ നിരത്തി അറസ്റ്റ് ചെയ്യല്‍, പള്ളിയിലെ ശുശ്രൂഷകള്‍ക്ക് വിലക്ക്, തുടര്‍ച്ചയായ ഭീഷണികളും സമ്മര്‍ദ്ദങ്ങളും, പള്ളികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ എന്നിവയെല്ലാമാണ് ക്രൈസ്തവമതപീഡനങ്ങളുടെ പരിധിയില്‍ പെടുന്നത്.

ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ അരങ്ങേറുന്നുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശാണ് മുമ്പില്‍. മധ്യപ്രദേശും ഛത്തീസ്ഘട്ടും പിന്നാലെ വരുന്നു .വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവര്‍ക്ക് നേരെ കൂടുതലായും ഇന്ത്യയില്‍ പീഡനങ്ങള്‍ നടക്കുന്നത്.

തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവപീഡനങ്ങളുടെ കാര്യത്തില്‍ തമിഴ് നാടിന് നാലാം സ്ഥാനമാണുള്ളത്. പലപ്പോഴും ഹിന്ദുത്വതീവ്രവാദികളാണ് ക്രൈസ്തവര്‍ക്ക് നേരെ മതപീഡനങ്ങള്‍ അഴിച്ചുവിടുന്നത്.

You must be logged in to post a comment Login