ക്രൈസ്തവരുടെ കൊലപാതകം: ഏഴു പേര്‍ അറസ്റ്റില്‍

ക്രൈസ്തവരുടെ കൊലപാതകം: ഏഴു പേര്‍ അറസ്റ്റില്‍

ലാഹോര്‍: സെപ്തംബറിന്റെ ആരംഭത്തില്‍ ക്രിസ്ത്യന്‍ കോളനി ആക്രമിക്കുകയും പതിമൂന്ന് പേരെ കൊലപെടുത്തുകയും ചെയ്ത സംഭവത്തോട് അനുബന്ധിച്ച് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍മി വക്താവ് ലഫ്റ്റ. അസിം സാലീം ബജ് വയാണ് ഇക്കാര്യം അറിയിച്ചത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം അറിയിച്ചു. അറസ്റ്റ് ചെയ്തവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപെടുത്തിയിട്ടില്ല. സെപ്തംബര്‍ രണ്ടിനായിരുന്നു പേഷ് വാറിന് സമീപമുള്ള ക്രിസ്ത്യന്‍കോളനിയില്‍ ആക്രമണം നടത്തിയത്.

You must be logged in to post a comment Login