ക്രൈസ്തവരുടെ സുരക്ഷ ഉറപ്പുവരുത്തണം: മാര്‍പാപ്പ

വത്തിക്കാന്‍: പാക്കിസ്ഥാനില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രൈസ്തവരെയായിരുന്നു തങ്ങള്‍ പാര്‍ക്കിലെ ചാവേര്‍ ആക്രമണത്തില്‍ ലക്ഷ്യം വച്ചിരുന്നത് എന്ന് താലിബാന്‍ വക്താവ് എഹ്‌സാനുള്ള എഹ്‌സാന്‍ വ്യക്തമാക്കിയിരുന്നു. താലിബാന്റെ അവാന്തര വിഭാഗമായ ജമാഅത്ത് അല്‍ അഹ്രാര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ക്രൈസ്തവരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ചാവേര്‍ ആക്രമണം അങ്ങേയറ്റം നീചമാണെന്നും മാര്‍പാപ്പ പറഞ്ഞു.  സെന്റ് പീറ്റേഴ്‌സ് ദേവാലയങ്കണത്തില്‍ നടന്ന പ്രാര്‍ത്ഥനാവേളയിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

You must be logged in to post a comment Login