ക്രൈസ്തവരെ ആദരിക്കാന്‍ റോഡിന് മെത്രാന്റെ പേര്

ക്രൈസ്തവരെ ആദരിക്കാന്‍ റോഡിന് മെത്രാന്റെ പേര്

1442978961ഭോപ്പാല്‍: അന്തരിച്ച ഓര്‍ത്തഡോക്‌സ് ബിഷപ് ഡോ. സ്‌റ്റെഫാനോസ് മാര്‍ തിയോഡോഷ്യസിന്റെ പേരില്‍ ബിലായ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ റോഡ് വന്നു. മതപരിവര്‍ത്തനത്തിന്റെ പേരില്‍ പലപ്പോഴും നിന്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്ന ക്രൈസ്തവരോടുളള ആദരസൂചകമായിട്ടാണ് റോഡിന് മെത്രാന്റെ പേര് നല്കിയത്. മേയര്‍ നിര്‍മ്മല യാദവ് ചടങ്ങില്‍ സംബന്ധിച്ചു. ബിഷപ് തിയോഡോഷ്യസ് 1952 മുതല്‍ ഇവിടെ സേവനം ചെയ്തുവരികയായിരുന്നു. 2007 നവംബര്‍ ആറിനാണ് അദ്ദേഹം നിര്യാതനായത്.

You must be logged in to post a comment Login