ക്രൈസ്തവരെ വെറുക്കണമെന്ന്…

ക്രൈസ്തവരെ വെറുക്കണമെന്ന്…

ലാഹോര്‍: ക്രൈസ്തവരെയും മറ്റ് മതസ്ഥരെയും വെറുക്കണമെന്ന് പഠിപ്പിക്കുന്ന പാഠഭാഗങ്ങളുമായി പാക്കിസ്ഥാനിലെ പാഠപുസ്തകങ്ങള്‍. ക്രൈസ്തവരും മറ്റ് മതവിഭാഗങ്ങളും രാജ്യത്തിന് ദോഷമാണെന്നാണ് പാഠഭാഗങ്ങള്‍ പറയുന്നത്. തീവ്രവാദികളെ വീരോചിതരായി അവതരിപ്പിക്കുന്ന കഥകളാണ് പാഠപുസ്തകത്തിലുള്ളത്. ഖുറാന്‍ ക്രൈസ്തവകുട്ടികളെക്കൊണ്ട് സ്കൂളുകളില്‍ നിര്‍ബന്ധപൂര്‍വ്വം ചൊല്ലിക്കാറുമുണ്ട്.

ഈ നീക്കത്തിനെതിരെ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള കമ്മീഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളില്‍ വിദ്വേഷത്തിന്റെയും വിഭാഗീതയുടെയും വിഷം കുത്തിവയ്ക്കുന്ന ഇത്തരം പാഠഭാഗങ്ങള്‍ നിരോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ അധ്യാപകരുടെ സംഘടനയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login