ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന പീഡനങ്ങള്‍ വിവരിക്കുന്ന പുസ്തകം ഇറങ്ങി

ക്രൈസ്തവര്‍ ഇന്ന് നേരിടുന്ന പീഡനങ്ങള്‍ വിവരിക്കുന്ന പുസ്തകം ഇറങ്ങി

മുമ്പെന്നത്തേക്കാളുമധികമായി ക്രൈസ്തവര്‍ വിശ്വാസത്തെ പ്രതി പീഡനങ്ങളേല്‍ക്കുന്ന കാലമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസികള്‍ അനുഭവിക്കുന്ന പീഢകള്‍ വിവരിക്കുന്ന പുസ്തകം ‘ഐ ഓള്‍സോ പെഴ്‌സിക്ക്യൂട്ട് യൂ: ക്രിസ്ത്യന്‍സ് ബെയര്‍ വിറ്റ്‌നസ് ഇന്‍ ദി വേള്‍ഡ്’ (ഞാനും നിങ്ങളെ പീഡിപ്പിക്കുന്നു; ക്രിസ്ത്യാനികള്‍ ലോകത്തില്‍ സാക്ഷ്യമേകുന്നു) പുറത്തിറങ്ങി.

വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറാകാതെ പീഢകളേറ്റു വാങ്ങിയവരുടെ ജീവിത കഥകള്‍ കോര്‍ത്തിണക്കിയ പുസ്തകത്തില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടയെുള്ള രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ജീവഭയത്തിന്റെ നേര്‍ചിത്രം അനാവരണം ചെയ്യുന്നു. മര്‍ത്താ പെട്രോസില്ലോയാണ് പുസ്തകം രചിച്ചിരിക്കുന്നത്.

‘സുഡാനില്‍ ക്രിസ്തീയ വനിതകളും ഇസ്ലാമിക വസ്ത്രധാരണം അനുകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സ്‌കര്‍ട്ടോ പാന്റ്‌സോ ധരിക്കുന്നവര്‍ക്കുള്ള ശിക്ഷ 30-40 ചാട്ടവാറടികളാണ്’ പുസ്തകത്തില്‍ പറയുന്നു. ക്രിസ്തുമതത്തിന്റെ ജന്മദേശമായ മധ്യപൂര്‍വ ദേശത്ത് തന്നെയാണ് അവര്‍ ഏറ്റവും വലിയ ക്രൂരത നേരിടുന്നതെന്നും രചയിതാവ് നിരീക്ഷിക്കുന്നു.
എഫ്

You must be logged in to post a comment Login