ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ട്

ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ട്

the-crown-of-suffering1വത്തിക്കാന്‍ : ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും വിവേചനം നേരിടുകയും ചെയ്യുന്നത് അവര്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നതുകൊണ്ടാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മതഭ്രാന്തിനും അസഹിഷ്ണുതയ്ക്കും ഇരകളായി ക്രൈസ്തവര്‍ മാറുന്നു. ഇന്നിന്റെ രക്തസാക്ഷികളാണ് ക്രൈസ്തവര്‍. മാര്‍പാപ്പ പറഞ്ഞു. ജറുസെലേമിലെ ആക്‌സിലറി ബിഷപും ജോര്‍ദ്ദാനിലെ പാത്രിയാര്‍ക്ക വികാറുമായ മാറോന്‍ ലഹാമിന് എഴുതിയ കത്തിലാണ് മാര്‍പാപ്പ ഇക്കാര്യം പറഞ്ഞത്.

അന്തര്‍ദ്ദേശീയ സമൂഹം ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ നിശ്ശബ്ദത പാലിക്കുന്നതില്‍ പാപ്പ ഖേദം രേഖപ്പെടുത്തി. വിശ്വാസത്തിന് വേണ്ടി പ്രവാസികളായി കഴിയുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന തന്റെ മക്കളെ സഭ ഒരിക്കലും മറക്കുകയോ തളളിക്കളയുകയോ ഇല്ല. നാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നകാര്യം അവരറിയണം. അവരുടെ വിശ്വാസസാക്ഷ്യത്തിന് നാം നന്ദിയുളളവരായിരിക്കണം. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login