ക്രൈസ്തവര്‍ രാഷ്ട്രത്തിലെ യഥാര്‍ത്ഥ അംഗങ്ങളെന്ന് ഇറാക്ക് പ്രസിഡന്റ്

ക്രൈസ്തവര്‍ രാഷ്ട്രത്തിലെ യഥാര്‍ത്ഥ അംഗങ്ങളെന്ന് ഇറാക്ക് പ്രസിഡന്റ്

കെയ്‌റോ: രാജ്യത്തുടനീളം ചിതറികിടക്കുന്ന പുരാതനമായ ആശ്രമങ്ങള്‍ തെളിയിക്കുന്നത് ക്രൈസ്തവര്‍ ഇവിടത്തെ യഥാര്‍ത്ഥ അംഗങ്ങള്‍ തന്നെയാണെന്ന് ഇറാക്ക് പ്രസിഡന്റ് ഫൗദ് മാസൂം. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്ക തവദ്രോസ് രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

ക്രൈസ്തവരുടെ സ്്ഥാപനങ്ങളെയും ദേശീയ സ്മാരകങ്ങളെയും എല്ലാ വിധ മതതീവ്രവാദപ്രവര്‍ത്തനങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗവണ്‍മെന്റിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള വിവേചനങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു.

You must be logged in to post a comment Login