ക്രൈസ്തവവിരുദ്ധ ചുവരെഴുത്ത്; രണ്ട് യഹൂദര്‍ അറസ്റ്റില്‍

ജെറുസലേം: ഡോര്‍മിറ്റിയോന്‍ സന്യാസമഠത്തിന്റെ ചുവരില്‍ ക്രൈസ്തവവിരുദ്ധ എഴുത്ത് നടത്തിയ രണ്ടുപേരെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു. പതിനഞ്ചും പതിനാറും വയസ് പ്രായമുള്ള രണ്ട് യഹൂദരെയാണ് അറസ്റ്റ് ചെയ്തത് ജെറുസലേം ലാറ്റിന്‍ പാത്രിയാര്‍ക്കയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവര്‍ ഇസ്രായേലിന്റെ ശത്രുക്കളാണെന്നും ക്രൈസ്തവര്‍ നരകത്തില്‍ പോകട്ടെയെന്നുമെല്ലാമുള്ള ചുവരെഴുത്തുകളാണ് പ്രത്യക്ഷപ്പെട്ടത്. ഈ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം തന്നെയാണ് റോമിലെ
യഹൂദ സമൂഹത്തെ പാപ്പ അഭിസംബോധന ചെയ്തത്.

You must be logged in to post a comment Login