ക്രൈസ്തവ പീഡനത്തിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം

ക്രൈസ്തവ പീഡനത്തിനെതിരെ ആയിരങ്ങളുടെ പ്രതിഷേധം

persecuലോകമെമ്പാടുമുള്ള വിശ്വാസികൾ ക്രിസ്ത്യാനികളെ തങ്ങളുടെ വിശ്വാസത്തിൻറെ പേരിൽ വധിക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധികുകയും ഇത് തടയുന്നതിനായി ലോകരാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെടുകയും ചെയ്തു.

റോമിൽ സമ്മേള്ളിച്ച 1300 വിശ്വാസികളുടെ പ്രതിനിധിയായി കർദിനാൾ ജോയോ ബ്രാസ്ഡിയവിസ് ഇത് ആവശ്യപെട്ടു കൊണ്ടുള്ള സന്ദേശത്തിൽ ഒപ്പ് വച്ചു. ഏപ്രിൽ 7 മുതൽ 11 വരെ നടത്തപെട്ട സമ്മേളനത്തിൽ ലോകത്തെമ്പാടുമുള്ള ആയിരത്തിലധികം വിശ്വാസികളും സഭാ പ്രതിനിധികളും പങ്കെടുത്തു.
ഈശോയിലുള്ള വിശ്വാസത്തിൻറെ പേരിൽ പീഡനം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥികുവാനും അവരോട് കൂടുതലായി അടുപ്പം തോന്നുന്നതിനും തങ്ങൾക്ക് സാധിച്ചുവെന്ന് സന്ദേശത്തിൽ പറയുന്നു. കൂടാതെ വിശ്വാസത്തിൻറെ സാക്ഷികളായി തീർന്നവർക്ക് ഇവർ നന്ദി പറയുകയും ചെയ്തു.
ക്രൈസ്തവ സഭയോടും ഫ്രാൻസിസ് മാർപാപ്പയോടും ചേർന്നു കൊണ്ട് ഉത്ഥിതനായ ഈശോയുടെ പ്രത്യാശയും സമാധാനവും ലോകത്തിൽ നിലനിൽക്കുന്ന ആക്രമണങ്ങളെയും വിദ്വേഷങ്ങളെയും മറികടക്കുന്നതിനായും ജനങ്ങളെല്ലാം തങ്ങൾ സഹോദരി-സഹോദരൻമാരാണെന്ന തിരിച്ചറിവുണ്ടാകുന്നതിനു വേണ്ടിയും പ്രാർത്ഥികുമെന്നും ഇവർ പറഞ്ഞു..

You must be logged in to post a comment Login