ക്രൈസ്തവ പ്രതിനിധികള്‍ ആശങ്ക അറിയിച്ചു

ക്രൈസ്തവ പ്രതിനിധികള്‍ ആശങ്ക അറിയിച്ചു

Christian-persecution-Indiaമധ്യപ്രദേശിലെ വിവിധ മേഖലകളില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിശ്വാസികള്‍ക്കുമെതിരേ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളില്‍ ക്രൈസ്തവ പ്രതിനിധികള്‍  ആശങ്ക അറിയിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ നന്ദകുമാര്‍ സിംഗ് ചൌഹാനെ സന്ദര്‍ശിച്ച് വളരെ ഗൗരവമേറിയ ഈ സ്ഥിതിവിശേഷം വ്യക്തിമാക്കി. ഒമ്പതു മാസത്തിനുള്ളില്‍ 19 ആക്രമണങ്ങള്‍ നടന്നതായി  പ്രതിനിധിസംഘത്തെ നയിച്ച ഇടവക വികാരി ഫാ. ആനന്ദ് മുട്ടുങ്ങല്‍ അറിയിച്ചു. മേലില്‍ ഇത്തരം ആക്രമണങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടനയുടെ വനിതാ സെല്‍ കണ്‍വീനര്‍ ഷീല സാന്റിയാഗോ ആവശ്യപ്പെട്ടു..

You must be logged in to post a comment Login