ക്രൈസ്തവ, മുസ്ലീം ആണ്‍കുട്ടികളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍

ക്രൈസ്തവ, മുസ്ലീം ആണ്‍കുട്ടികളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍

imagesക്രിസ്ത്യാനികളും മുസ്ലീം മതസ്ഥരുമായ ആണ്‍കുട്ടികളില്‍ നിന്നും അകന്നു നില്‍ക്കണമെന്ന് ഹൈന്ദവ മതത്തില്‍ പെട്ട പെണ്‍കുട്ടികളോട് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍. മറ്റു മതത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ ലൗ ജിഹാദിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു എന്നാരോപിച്ചാണ് ഉവരുടെ പ്രചാരണം. ഇതു സംബന്ധിക്കുന്ന ലഘുലേഖകള്‍ ഇവര്‍ ആഗ്ര നഗരത്തിലുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വിതരണം ചെയ്തു.

ഒരു ലക്ഷത്തോളം പെണ്‍കുട്ടികള്‍ ലൗ ജിഹാദില്‍ ആകൃഷ്ടരായി വഴിതെറ്റിപ്പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. ഹൈന്ദവേതര മതങ്ങളിലെ ആണ്‍കുട്ടികളാണ് ഇതിനു കാരണക്കാര്‍. അതിനാല്‍ മറ്റു മതങ്ങളിലെ ആണ്‍കുട്ടികളോട് ഇടപഴകുന്നത് സൂക്ഷിച്ചാവണമെന്നാണ് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ കുട്ടികളെ ഉപദേശിക്കുന്നത്. ഇതിനെതിരെ ജാഗ്രത പാലിക്കാന്‍ പെണ്‍കുട്ടികളെ ബോധവതികളാക്കുമെന്നും ഓരോ ഹൈന്ദവകുടുംബങ്ങള്‍ തോറും കയറിയിറങ്ങി ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും ഇവര്‍ അറിയിച്ചു.

You must be logged in to post a comment Login