ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ആരംഭിച്ചു

ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ആരംഭിച്ചു

കോട്ടയം: ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സഭാ മേലധ്യക്ഷന്മാരുടെ സമ്മേളനം ആരംഭിച്ചു. സിഎസ് ഐ മധ്യകേരള മഹായിടവകയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന സമ്മേളനം സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ ആണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് 3.30 ന് സമ്മേളനം സമാപിക്കും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. കത്തോലിക്ക ഓര്‍ത്തഡോക്‌സ്, യാക്കോബായ, സിഎസ്‌ഐ, മാര്‍ത്തോമ്മ, ക്‌നാനായ കല്‍ദായ സഭാ വിഭാഗങ്ങളില്‍ നിന്നുള്ള മേലധ്യക്ഷന്മാര്‍ പങ്കെടുക്കും.

You must be logged in to post a comment Login