ക്ലോപ്പാസിന്റെ ഭാര്യ മറിയത്തിന്റെ ആരായിരുന്നു?

ക്ലോപ്പാസിന്റെ ഭാര്യ മറിയത്തിന്റെ ആരായിരുന്നു?

യേശുവിന്റെ കുരിശിനരികെ നിന്നിരുന്ന സ്ത്രീകളെക്കുറിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നാം ഇങ്ങനെ വായിക്കുന്നു. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലനേമറിയവും നില്ക്കുന്നുണ്ടായിരുന്നു. ( യോഹ 19:25).

ആരാണീ ക്ലോപ്പാസിന്റെ ഭാര്യ? മറിയവും അവളും തമ്മില്‍ ബന്ധമുണ്ടായിരുന്നോ?

ക്ലോപ്പാസിന്റെ ഭാര്യയും മറിയവും തമ്മിലുള്ള സാഹോദര്യം വ്യക്തമാക്കുന്ന കൃത്യമായ രേഖകളൊന്നും നിലവിലില്ല. അത് അജ്ഞാതമായി നിലകൊള്ളുന്ന സംഗതിയാണ്.

ഒരു സാധ്യത ഇങ്ങനെയാണ് പറയപ്പെടുന്നത്. ജോസഫിന്റെ സഹോദരനായിരുന്നിരിക്കാം ക്ലോപ്പാസ്. അങ്ങനെയെങ്കില്‍ സഹോദരഭാര്യമാര്‍ ആയിരിക്കാം ഇരുവരും.

അല്ലെങ്കില്‍ വിശാലമായ ഒരു കുടുംബവഴിയിലെ കസിന്‍സുമാകാം.

ബി

You must be logged in to post a comment Login