ക്ഷമിക്കാനറിയാത്ത സമര്‍പ്പിതരെ ആവശ്യമില്ല: ഫ്രാന്‍സിസ് പാപ്പാ

ക്ഷമിക്കാനറിയാത്ത സമര്‍പ്പിതരെ ആവശ്യമില്ല: ഫ്രാന്‍സിസ് പാപ്പാ

bosniaബോസ്‌നിയ, ഹെഴ്‌സഗോവ്‌നയിലെ സരയേവോയില്‍ ബോസ്‌നിയന്‍ യുദ്ധകാലത്ത് ദുരിതങ്ങളിലൂടെ കടന്നു പോയ രണ്ടു വൈദികരുടെയും ഒരു കന്യാസ്ത്രീയുടെ സാക്ഷ്യം കേള്‍ക്കുകയായിരുന്നു, ഫ്രാന്‍സിസ് പാപ്പാ. ‘അവരുടെ വാക്കുകളില്‍ ചിലത് എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. അതിലൊന്ന് ക്ഷമയെ കുറിച്ചുള്ളതാണ്’ പാപ്പാ പറഞ്ഞു.

‘ക്ഷമിക്കാനറിയാത്ത സമര്‍പ്പിതനെ സഭയ്‌ക്കോ ലോകത്തിനോ ആവശ്യമില്ല. മോശമായ സംസാരിച്ച ഒരു സുഹൃത്തിനോട് ക്ഷമിക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ പീഡിപ്പിച്ചവരോടും കൊല്ലുമെന്നു ഭീഷണി മുഴക്കിയവരോടും ക്ഷമിക്കുക തീര്‍ച്ചയായും പ്രയാസമാണ്. അപ്രകാരം ക്ഷമിച്ചിച്ച ശേഷം അത് പ്രഘോഷിക്കുക ശരിക്കും ഒരു വെല്ലുവിളി തന്നെ’ പാപ്പാ കൂട്ടിച്ചേര്‍ത്തു.
സരയേവോ കത്തീഡ്രലില്‍ ഇന്നലെ പാപ്പാ 200 സമര്‍പ്പിതരുമായി കൂടിക്കാഴ്ച നടത്തി. അവരുടെ പ്രതിനിധികളായി മൂന്നു പേര്‍ സാക്ഷ്യം പറഞ്ഞു. ബോസ്‌നിയന്‍ യുദ്ധകാലത്ത് നിരവധി തവണ പീഡനത്തിനു വിധേനായ മസ്‌കുലര്‍ ഡിസ്‌ട്രോഫിക്ക് കീഴ് വഴങ്ങിയ ഫാ. വോണിമിര്‍ മറ്റിയേവിക്, മരിച്ചു പോയെങ്കെലെന്നു പ്രതീക്ഷിക്കും വിധം തടവിലിട്ടു പീഡിപ്പിച്ചിട്ടും പീഡകരോടു ക്ഷമിച്ച ഫാ. യോസോ പുഷ്‌കാരിക്ക്, ജപമാല ചവിട്ടിമെതിക്കുന്നതിനേക്കാള്‍ മരിക്കാന്‍ തയ്യാറായ സി. ജുബിക്ക സെക്കരിയാ എന്നവരാണവര്‍. തോക്കിന്മുനയില്‍ നിര്‍ത്തിയിട്ടും സിസ്റ്റര്‍ ക്രിസ്തുമതം ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

‘നിങ്ങള്‍ക്കായി ഞാനൊരു പ്രസംഗം തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ സാക്ഷ്യം കേട്ടതിനു ശേഷം അതില്‍ നിന്നും മാറി സംസാരിക്കാന്‍ ഞാന്‍ പ്രേരിതനാവുകയാണ്. തങ്ങളുടെ ജീവിതാനുഭവങ്ങളാണ് അവര്‍ പങ്കുവച്ചത്. സുന്ദരവും അസുന്ദരവുമായ കാര്യങ്ങള്‍ അവര്‍ പറഞ്ഞു. സുവ്യക്തമാണ് ആ സാക്ഷ്യങ്ങള്‍. ഇത് നിങ്ങളുടെ ജനതയുടെ ഓര്‍മകളാണ്.’ പാപ്പാ പറഞ്ഞു.

‘ഓര്‍മകളെ കൈവിടുന്ന ജനതയ്ക്ക് ഭാവിയില്ല. ഇവെയല്ലാം വിശ്വാസ വിഷയത്തില്‍ നിങ്ങളുടെ പൂര്‍വികരുടെ ഓര്‍മകളാണ്. അതു പോലെ സഹനങ്ങളേറ്റു വാങ്ങിയ അനേകരുണ്ടിവിടെ. നിങ്ങളുടെ ചരിത്രം മറന്നു കളയാനുള്ള അവകാശം നിങ്ങള്‍ക്കില്ല. പ്രതികാരം ചെയ്യാനല്ല, സമാധാനം സ്ഥാപിക്കാന്‍, അവര്‍ സ്‌നേഹിച്ചതു പോലെ സ്‌നേഹിക്കാന്‍. പാപ്പാ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login