ക്ഷമ സ്വര്‍ഗ്ഗത്തില്‍ എത്താനുള്ള നേര്‍വഴി; ഫ്രാന്‍സിസ് മാര്‍പാപ്പ

ക്ഷമ സ്വര്‍ഗ്ഗത്തില്‍ എത്താനുള്ള നേര്‍വഴി; ഫ്രാന്‍സിസ് മാര്‍പാപ്പ

അസ്സീസി, ഇറ്റലി: ക്ഷമയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി. സ്‌നേഹം, പൊറുക്കല്‍ എന്നിവയിലൂടെ പിതാവ് നമുക്ക് പരിത്രാണം നേടിത്തന്നതു പോലെ നമ്മെ ദ്രോഹിച്ചവരോട് നാം നിരുപാധികം ക്ഷമിക്കുക. അസ്സീസിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

അന്ന് ഇതേ സ്ഥലത്തുവച്ച് വി. ഫ്രാന്‍സിസ് അസ്സീസി പറഞ്ഞ കാര്യങ്ങള്‍ ബിഷപ്പുമാരുടെയും എല്ലാവരുടെയും മുന്നില്‍ വച്ച് ആവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘എനിക്ക് നിങ്ങളെ എല്ലാവരെയും എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് അയക്കണം.’ ദേവാലയത്തില്‍ ഒത്തു കൂടിയ എല്ലാവരോടുമായി പാപ്പ പറഞ്ഞു.

മരണവും ഉത്ഥാനവും വഴിയായി യേശു ക്രിസ്തു നമുക്കായി നേടിത്തന്ന പാപമോചനവും നിത്യാനന്ദവുമല്ലാതെ കൂടുതല്‍ എന്താണ് അസ്സീസിയിലെ ആ പാവം മനുഷ്യന് നമ്മോട് ആവശ്യപ്പെടാന്‍ കഴിയുക? പോര്‍സ്യുങ്കുള ദേവാലയത്തില്‍ ധ്യാനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ ചോദിച്ചു.

വിശ്വാസജീവിതം നയിക്കുമ്പോള്‍ നാം ഒരിക്കലും ഒറ്റയ്ക്കല്ല. കൂട്ടിന് വിശുദ്ധരും നമ്മെ സ്‌നേഹിച്ച് വിശുദ്ധ ജീവിതം നയിച്ച് മരണമടഞ്ഞവരുമുണ്ട്. പാപ്പ പറഞ്ഞു.’അസ്സീസി മാപ്പുകൊടുക്കല്‍’ എന്നറിയപ്പെടുന്ന ദണ്ഡവിമോചനത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മാര്‍പാപ്പ പോര്‍സ്യുങ്കുളയിലെ ദേവാലയം സന്ദര്‍ശിച്ചത്.

You must be logged in to post a comment Login