ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വൈദികരും സിസ്റ്റര്‍മാരും

ക്ഷേത്രത്തിലെ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വൈദികരും സിസ്റ്റര്‍മാരും

താനെ: മഹാരാഷ്ട്രയിലെ താനെയിലുള്ള ശ്രീ കൗപീനേശ്വര്‍ ക്ഷേത്രത്തില്‍ നടന്ന നവവര്‍ഷ സ്വാഗത യാത്ര മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ്വമായ വേദിക കൂടിയായി. ഹൈന്ദവരോടൊപ്പം ക്രിസ്ത്യാനികളും ഘോഷയാത്രയില്‍ പങ്കെടുത്തു. ഫാദര്‍ ജോഷ്വ, ഫാദര്‍ ഡാനിയേല്‍ എന്നീ വൈദികരാണ് ക്രിസ്ത്യന്‍ സംഘത്തെ നയിച്ചത്.

കേരളം, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഘോഷയാത്രയില്‍ സംബന്ധിക്കാനെത്തിയിരുന്നു. താനെ ഹോളി ക്രോസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയും പാര്‍സി സമുദായത്തില്‍പ്പെട്ട പര്‍വേസ് ബെര്‍സാനിയയും ഇവര്‍ക്കൊപ്പം ചേര്‍ന്നു. രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍പ്പെട്ടവരുടെ പങ്കാളിത്തവുമുണ്ടായിരുന്നു. വിവിധ മതനേതാക്കള്‍ നല്‍കിയ സന്ദേശവും ശ്രദ്ധേയമായി.

You must be logged in to post a comment Login