ക്‌നാനായ കുടിയേറ്റ അനുസ്മരണം; ആഘോഷങ്ങള്‍ സമാപിച്ചു

ക്‌നാനായ കുടിയേറ്റ അനുസ്മരണം; ആഘോഷങ്ങള്‍ സമാപിച്ചു

കോട്ടയം: ക്‌നാനായ സമുദായത്തിന്റെ പ്രേഷിത ചൈതന്യവും സഭാസ്‌നേഹവും മഹത്തരമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയിലെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രേഷിത കുടിയേറ്റ അനുസ്മരണാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മാര്‍ ജെയിംസ് തോപ്പില്‍, മാര്‍ സൈമണ്‍ കായിപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login