ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് നാളെ തുടക്കം

ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് നാളെ തുടക്കം

മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷനും മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസും സംയുക്തമായി മെല്‍ബണില്‍നിന്നും ടാസ്‌മേനിയായിലേക്ക് കപ്പലില്‍ നടത്തുന്ന ക്‌നാനായ കുടിയേറ്റ അനുസ്മരണ യാത്രയ്ക്ക് നാളെ തുടക്കമാകും.

നാളെ രാവിലെ 7.30ന് ഇരുനൂറില്‍പരം അംഗങ്ങള്‍ പോര്‍ട്ട് മെല്‍ബണില്‍ ഒത്തുകൂടും. സ്പിരിറ്റ് ഓഫ് ടാസ്മാനിയ എന്ന കപ്പലില്‍ രാവിലെ ഒമ്പതിന് മെല്‍ബണില്‍ നിന്നും അനുസ്മരണ യാത്ര ക്‌നാനായ മിഷന്റെ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വിവിധ തരത്തിലുള്ള ഗെയിമുകള്‍, ടാബ്‌ളോ, കോമഡി പരിപാടികള്‍, ക്‌നാനായി തോമായുടെ ചരിത്രം, സിമ്പോസിയങ്ങള്‍, ക്വിസ് മത്സരം തുടങ്ങിയവ അനുസ്മരണ യാത്രയുടെ ഭാഗമായിരിക്കും.

നാലു ദിവസം നീളുന്ന യാത്രയില്‍ ടാസ്‌മേനിയായിലെ വിവിധ സ്ഥലങ്ങളില്‍സംഘം സന്ദര്‍ശനം നടത്തും. ഞായറാഴ്ച താമര്‍ റിസോര്‍ട്ടില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. തോമസ് കൂമ്പുക്കല്‍ എന്നിവര്‍ കാര്‍മ്മികരായിരിക്കും.

 

You must be logged in to post a comment Login