കൗമാരക്കാരുടെ ലൈംഗിക വിദ്യാഭ്യാസം: പുതിയ പുസ്തകവുമായി വത്തിക്കാന്‍

കൗമാരക്കാരുടെ ലൈംഗിക വിദ്യാഭ്യാസം: പുതിയ പുസ്തകവുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: മാതാപിതാക്കളും അധ്യാപകരും കൗമാരക്കാര്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുക, സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങള്‍ക്ക് ഉത്തരം നല്‍കുക ന്നതിനുമായി എന്ന ലക്ഷ്യത്തോടെ ലൈംഗിക വിദ്യാഭ്യാസത്തെ സംബന്ധിച്ച് പുതിയ പുസ്തകം വത്തിക്കാന്‍ പുറത്തിറക്കി.

‘ദ മീറ്റിംങ്ങ് പോയിന്റ്: ദി അഡ്‌വെന്‍ജര്‍ ഓഫ് ലവ്’ എന്നാണ് കുടുംബങ്ങള്‍ക്കായി വത്തിക്കാന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്. കൗമാരക്കാര്‍ രക്ഷിതാക്കളോടും അധ്യാപകരോടും ലൈംഗികതയെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഇടയാവണം എന്ന ആഗ്രഹത്തോടെയാണ് പുസ്തകം പുറത്തിറക്കിയത്.

സെപ്റ്റംബര്‍ 2015ല്‍ ഫിലാഡെല്‍ഫിയയില്‍ കൊടിയിറങ്ങിയ കുടുംബങ്ങളുടെ ലോക മീറ്റിങ്ങിലും, 2015 ഒക്ടോബറില്‍ നടന്ന വത്തിക്കാന്‍ കുടുംബ സിനഡിലും ചൂണ്ടിക്കാണിച്ച വിവാഹങ്ങളുടെയും കുടുംബബന്ധങ്ങളുടെ അധ:പതനത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള ആദ്യ പടിയാണിത്.

തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട മേഖലയാണ് അവരുടെ വൈകാരിക വളര്‍ച്ചയെ രൂപപ്പെടുത്തിയെടുക്കുക
യെന്നത്. ഇത് നല്ലരീതിയില്‍ വളര്‍ത്തിയെടുത്താല്‍ മാത്രമേ ഇവര്‍ സ്‌നേഹിക്കുകയെന്ന മനുഷ്യന്റെ വികാരത്തെ അര്‍ത്ഥവത്തയാ രീതിയില്‍ കാണുകയുള്ളു. കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള പോന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റായ ആര്‍ച്ച്ബിഷപ്പ് വിന്‍സെന്റ് പജില പറഞ്ഞു.

ഇംഗ്ലീഷിലും സ്പാനിഷിലുമടക്കം അഞ്ച് വ്യത്യസ്ത ഭാഷകളില്‍ www.affectiveformation.org എന്ന വെബ്‌സൈറ്റില്‍ പുതിയ സംരംഭത്തിന്റെ പതിപ്പ് ലഭ്യമാണ്.

You must be logged in to post a comment Login