കർഷകർക്കു വേണ്ടത് പുരോഗതിയെക്കുറിച്ചുള്ള ശരിയായ ഉൾക്കാഴ്ച: മാർ മാത്യു അറക്കൽ

കൊച്ചി: വിപണിയിലെ കയറ്റിറക്കങ്ങളെക്കുറിച്ചല്ല, മറിച്ച് പുരോഗതിയെക്കുറിച്ചുള്ള ശരിയായ ഉൾക്കാഴ്ചയാണ് കർഷകർക്കുണ്ടാകേണ്ടതെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി മാർ മാത്യു അറക്കൽ. പൊന്നുരുന്നി സഹൃദയയിൽ ഇൻഫാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കൃഷിരീതികളെക്കുറിച്ചും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള അറിവ് നേടാൻ കർഷകർ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.

You must be logged in to post a comment Login