ഗണേശോല്‍സവത്തില്‍ പങ്കെടുത്ത് ഇന്‍ഫന്റ് ജീസസ്സ്‌ വൈദികര്‍

ഗണേശോല്‍സവത്തില്‍ പങ്കെടുത്ത് ഇന്‍ഫന്റ് ജീസസ്സ്‌ വൈദികര്‍

മംഗളൂരു: ക്ഷണം ലഭിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം കുള്‍ശേഖരിലുള്ള ഇന്‍ഫന്റ് ജീസസ്സ്‌
ദേവാലയത്തിലെ വൈദികരും സാന്റാ ക്രൂസ് കോണ്‍വെന്റിലെ സന്യാസിനികളും സംഘനികേദനിലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആര്‍ എസ് എസ്) ലോക്കല്‍ ഓഫീസില്‍ വച്ചു നടത്തിയ ഗണേശ്വോല്‍സവത്തില്‍ പങ്കെടുത്തു.

സെപ്റ്റംബര്‍ 3നാണ് ഇന്‍ഫന്റ് ജീസസ്സ്‌ ദേവാലയ ഡയറക്ടറായ ഏലിയാസ് ഡിസൂസയെയും ദേവാലയവുമായി ബന്ധപ്പെട്ടവരെയും സാര്‍വ്വജനിക ഗണേശ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് വിശ്വ ഹിന്ദു പരിഷത് പ്രതിനിധികള്‍ ക്ഷണിച്ചത്. രണ്ടു സമുദായങ്ങള്‍ തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ദേവാലയ അധികൃതരെ ഉത്സവത്തിലേക്ക് ക്ഷണിച്ചത്.

സെപ്റ്റംബര്‍ 6ന് ദേവാലയത്തില്‍ നിന്നും കോണ്‍വെന്റില്‍ നിന്നുമായി 10 പേര്‍ ഉത്സവത്തില്‍ പങ്കെടുത്തു. അവര്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന് പഴങ്ങളും സാരിയും സമര്‍പ്പിച്ചു.

You must be logged in to post a comment Login