ഗര്‍ഭച്ഛിദ്രം നടത്താത്ത ഡോക്ടര്‍മാര്‍ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് യുഎസ് ബിഷപ്പുമാര്‍

ഗര്‍ഭച്ഛിദ്രം നടത്താത്ത ഡോക്ടര്‍മാര്‍ക്ക് നിയമസംരക്ഷണം ആവശ്യപ്പെട്ട് യുഎസ് ബിഷപ്പുമാര്‍

വാഷിംങ്ടണ്‍ ഡിസി: ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ പാലിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ മന:സാക്ഷി സംരക്ഷണ നിയമം പാസ്സാക്കണമെന്ന് കര്‍ദ്ദിനാള്‍ തിമോത്തി ഡോളനും ആര്‍ച്ച്ബിഷപ്പ് വില്യം ലോറിയും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിനോട് ആവശ്യപ്പെട്ടു.

മന:സാക്ഷി സംരക്ഷണ ആക്ട് പ്രകാരം ആരോഗ്യസംരക്ഷണം ഉറപ്പു വരുത്തേണ്ടവര്‍ ഗര്‍ഭച്ഛിദ്രം അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നിയമം അനുസരിക്കാതെ തങ്ങളുടെ മന:സാക്ഷിക്ക് യോജിക്കുന്ന വിധത്തില്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുടെ കൊന്നൊടുക്കാതിരിക്കാം.

എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാളുകളുടെ മന:സാക്ഷി സംരക്ഷണത്തിന് സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ബിഷപ്പുമാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.

You must be logged in to post a comment Login