ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ യുഎന്‍ അജന്‍ഡ

ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പുതിയ യുഎന്‍ അജന്‍ഡ

unലോകമൊട്ടാകെ പണം നല്‍കിക്കൊണ്ട് ഗര്‍ഭച്ഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന തീരുമാനത്തിന് യു.എന്‍. നേതൃത്വം ആക്കം കൂട്ടി. ഇതിലൂടെ മന:സാക്ഷിക്കെതിരായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിനെ എതിര്‍ക്കുന്ന വിശ്വാസ സംഘടനകള്‍ക്ക് മൗനം അവലംബിക്കേണ്ട അവസ്ഥവരുമെന്ന് സഭയുടെ വ്യക്താവ് പറഞ്ഞു.

യുണൈറ്റഡ് നാഷന്‍സിന്റെ പുരോഗതി പുന:സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ലക്ഷ്യങ്ങളില്‍ ഉപയോഗിച്ച ഭാഷയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യു.എന്‍. ജനറല്‍ അസംബ്ലി സെപ്റ്റംബറില്‍ സുസ്ഥിര വികസനത്തിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 2016ല്‍ നിലവില്‍ വരുത്തുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഗര്‍ഭച്ഛിദ്രത്തിന് ലോകത്തെവിടെയും വിലക്കുണ്ടാവുകയില്ല, കോണ്‍ഗ്രഷണല്‍ പ്രോ ലൈഫ് കേയ്ക്കസിന്റെ സഹ അദ്ധ്യക്ഷന്‍ ക്രിസ് സ്മിത്ത് പറഞ്ഞു. ലൈംഗീക, പ്രത്യുത്പാദന ആരോഗ്യവും പ്രത്യുത്പാദന അവകാശവും എന്ന ഭാഷയെയാണ് യു.എന്‍ ഏജന്‍സികളും പാശ്ചാത്യ രാജ്യങ്ങളും ഗര്‍ഭച്ഛിദ്രത്തെ തടയുന്നില്ല എന്ന് വ്യാഖാനിച്ചത്, മുന്‍ യുഎന്‍ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ചയാള്‍ വ്യക്തമാക്കി. ലൈംഗീക പ്രത്യുത്പാദന ആരോഗ്യത്തെ സംബന്ധിച്ച ഭാഷയുമായി ബന്ധപ്പെട്ട പല ഉടമ്പടികളിലും പങ്കെടുത്തിട്ടുണ്ടിദ്ദേഹം.

ഇത്തരം ഭാഷാപ്രയോഗത്തിലൂടെ വികസിത രാജ്യങ്ങള്‍ പണമുപയോഗിച്ച് ദരിദ്ര രാജ്യങ്ങളിലെ പ്രോ ലൈഫ് നിയമങ്ങള്‍ക്ക് അയവു വരുത്തുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അജന്‍ഡയുടെ ഭാഗമാണ്.
ഭാഷയുടെ ഇത്തരത്തിലുള്ള പ്രയോഗം വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഭീഷണിയാണ്. 5-7ട്രില്യന്‍ ഡോളര്‍ ഫണ്ട് ഉപയോഗിച്ച് സുസ്ഥിര വികസനത്തിന് ആക്കം കൂട്ടുമ്പോള്‍ വികസ്വര രാജ്യങ്ങളിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങള്‍ക്ക് അയവു വരുത്തുന്നതിനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം, സ്മിത്ത് പറഞ്ഞു. ഗര്‍ഭച്ഛിദ്രത്തിലൂടെയും ഗര്‍ഭനിരോദനത്തിലൂടെയുമാണ് സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കുകയെന്ന് വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ പഠിപ്പിക്കും, സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
വികസനത്തിന് ലക്ഷ്യം വയ്ക്കുന്ന രീതിയില്‍ ലൈംഗീക പ്രത്യുത്പാദന ആരോഗ്യം നടപ്പില്‍ വരുത്തിയില്ലെങ്കില്‍ പല വികസ്വര രാജ്യങ്ങള്‍ക്കും വികസനത്തിനാവശ്യമായ ഫണ്ട് ലഭിക്കാതെ പോകും. ഈ സ്ഥിതിക്ക് പല രാജ്യങ്ങളും അബോര്‍ഷന്‍ ഒരു പരിധി വരെ നടപ്പാക്കും.
ഇത്തരം വികസന ലക്ഷ്യങ്ങള്‍ക്കു മുന്‍പില്‍ വിശ്വാസാധിഷ്ടിതമായ സംഘടനകളുടെ ഫണ്ടുകള്‍ നിഷ്ഫലമായിപ്പോകുമെന്നും സ്മിത്ത് പറഞ്ഞു.
അന്താരാഷ്ട്ര പ്ലാന്‍ഡ് പേരന്റ്ഹൂഡ് ഫെഡറേഷന്‍ ഭാഷ നിലവില്‍ വരുത്തുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇത് നടപ്പില്‍ വരുന്നതോടെ വികസന സ്വപ്‌നങ്ങള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ലോകാരോഗ്യ സംഘടനയും അബോര്‍ഷനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ലോക ആരോഗ്യ പദ്ധതിയുടെ ഭാഗമായി നല്‍കിയിട്ടുണ്ട്..

You must be logged in to post a comment Login