ഗര്‍ഭഛിദ്രം ഒന്നിനും പരിഹാരമല്ലെന്ന് ചിലിയന്‍ സ്ത്രീകള്‍

ഗര്‍ഭഛിദ്രം ഒന്നിനും പരിഹാരമല്ലെന്ന് ചിലിയന്‍ സ്ത്രീകള്‍

images (3)ഗര്‍ഭാവസ്ഥയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രമല്ല പരിഹാരം, മറിച്ച് സമൂഹത്തില്‍ നിന്നുമുള്ള സ്‌നേഹവും പരിഗണനയുമാണ് ആവശ്യമെന്ന് ചിലിയന്‍ സ്ത്രീകള്‍ പുറത്തു വിട്ട വീഡിയോയിലൂടെ വ്യക്തമാക്കി. ‘അപരിചിനായ ഒരു വ്യക്തിയാല്‍ ഞാന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട്. വളരെയേറെ പീഡനങ്ങള്‍ നിറഞ്ഞ അവസ്ഥയായിരുന്നു അത്’, മഗേളി റിയോസ് പറഞ്ഞു. ഇതുകൂടാതെ ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നിട്ടുണ്ട്. അതിനാല്‍ ഗര്‍ഭഛിദ്രം നടത്തേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വേദനകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും, റിയോസ് കൂട്ടിച്ചേര്‍ത്തു. ഗര്‍ഭഛിദ്രം നടത്തിയ ശേഷം ജീവിതകാലം മുഴുവന്‍ കുട്ടിയുടെ ഓര്‍മ്മ നമ്മെ പിന്‍തുടരും, റിയോസ് പറഞ്ഞു. ലൈംഗിക പീഡനത്തിനും ലിംഗ വിവേചനത്തിനുമെതിരെ സ്ത്രീകള്‍ പ്രതികരിക്കുന്നതും ദൃശ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ലൈംഗിക ചൂഷണത്തിന് ഇരയായതിന്റെ പേരിലോ, ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താലോ ഗര്‍ഭഛിദ്രം നടത്തുവാന്‍ ഞാന്‍ തയ്യാറല്ല. കാരണം, ഉദരത്തില്‍ വളരുന്നത് എന്റെ കുട്ടിയാണ്. അതിനാല്‍ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എന്റേതാണ്. ഒരു നിയമത്തിനും അത് എടുത്തുമാറ്റാന്‍ കഴിയില്ല’, ഒരു സ്ത്രീ ദൃശ്യത്തില്‍ വ്യക്തമാക്കി. ദൃശ്യങ്ങളുടെ അവസാനം ചിഹ്നങ്ങളിലൂടെ സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ അവകാശപ്പെട്ടു. ലൈംഗിക ചൂഷണത്തിന് ഇരയായവര്‍ക്ക് ചിലിയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ സാഹചര്യത്തില്‍ പുതിയ നിയമത്തിനെതിരെയുള്ള പ്രതികരണം കൂടിയാണ് പുറത്തുവിട്ട ദൃശ്യങ്ങള്‍.

You must be logged in to post a comment Login