ഗര്‍ഭിണിയുടെ കൊലപാതകം, ട്രൈബല്‍ കുടുംബങ്ങള്‍ പലായനം ചെയ്യുന്നു

ഗര്‍ഭിണിയുടെ കൊലപാതകം, ട്രൈബല്‍ കുടുംബങ്ങള്‍ പലായനം ചെയ്യുന്നു

മാനില: ആറു മാസം ഗര്‍ഭിണിയായ യുവതി വെടിയേറ്റ് മരിച്ച സംഭവത്തെത്തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ നൂറ്റമ്പതോളം വരുന്ന ട്രൈബല്‍ കുടുംബങ്ങള്‍ പലായനത്തിന്റെ വഴിയില്‍. മാര്‍ക്കിറ്റ് ഗേറൂന്‍ എന്ന ഇരുപതുവയസുകാരിയെയാണ് പാരാമിലിട്ടറി ഗ്രൂപ്പ് ജൂലൈ 30 ന് വെടിവച്ചുകൊന്നത്. ആറു മാസം ഗര്‍ഭിണിയായിരുന്നു.

അഞ്ച് കുട്ടികളുള്‍പ്പടെ ഏഴു പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. പാരാമിലിട്ടറി ഗ്രൂപ്പുകളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണിയാണ് ഗ്രാമങ്ങളില്‍ നിന്ന് കുടുംബങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സിസ്റ്റര്‍ ഫാത്തിമ സോമോഗോഡ് പറഞ്ഞു.

ഫിലിപ്പൈന്‍സിലെ റൂറല്‍ മിഷനറിയുടെ കോര്‍ഡിനേറ്ററായ സിസ്റ്റര്‍ മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് മേരി കോണ്‍ഗ്രിഗേഷന്‍ അംഗമാണ്. ഗവണ്‍മെന്റിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. സിസ്റ്റര്‍ പറഞ്ഞു.

You must be logged in to post a comment Login