ഗറില്ലകളുമായി കൂട്ടിമുട്ടാന്‍ മാര്‍പാപ്പയില്ല

ഗറില്ലകളുമായി കൂട്ടിമുട്ടാന്‍ മാര്‍പാപ്പയില്ല

FARC guerillasവത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹവുമായുള്ള കണ്ടുമുട്ടലിന് കൊളംബിയായിലെ റെവല്യൂഷനറി ആംഡ് ഫോര്‍സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ക്യുബന്‍ സന്ദര്‍ശനത്തിലെകാര്യപരിപാടിയില്‍ അക്കാര്യം ചേര്‍ത്തിട്ടില്ലെന്ന് ഫാ. സിറോ ബെനെഡെറ്റിനി. വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ ഡെപ്യൂട്ടി ഡയറക്ടറാണ് അദ്ദേഹം. ഫാ. ബെനെഡെറ്റിനിയുടെ ഈ പ്രസ്താവനയോടെ ക്യുബന്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ഗറില്ലകളുമായുള്ള മാര്‍പാപ്പയുടെ കണ്ടുമുട്ടലിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം വീണിരിക്കുകയാണ്.

You must be logged in to post a comment Login