ഗാഡ്വെലൂപ്പെ മാതാവിന്റെ മാദ്ധ്യസ്ഥം തേടുക: മെക്‌സിക്കന്‍ ബിഷപ്പുമാരോട് ഫ്രാന്‍സിസ് പാപ്പ

ഗാഡ്വെലൂപ്പെ മാതാവിന്റെ മാദ്ധ്യസ്ഥം തേടുക: മെക്‌സിക്കന്‍ ബിഷപ്പുമാരോട് ഫ്രാന്‍സിസ് പാപ്പ

മെക്‌സിക്കോ: രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ ഗാഡ്വെലൂപ്പെ മാതാവിന്റെ മാദ്ധ്യസ്ഥം തേടണമെന്ന് മെക്‌സിക്കന്‍ ബിഷപ്പുമാരോട് ഫ്രാന്‍സിസ് പാപ്പ. ഒത്തൊരുമയിലൂടെയും കഠിനാദ്ധ്വാന്തിലൂടെയും രാജ്യത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടണമെന്ന് അദ്ദേഹം ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. മെക്‌സിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാജ്യത്തെ ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് അക്രമങ്ങളും അരാജകത്വും വര്‍ദ്ധിച്ചുവരികയാണ്. മയക്കുമരുന്നുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരികയാണ്. കുടുംബബന്ധങ്ങള്‍ക്ക് പലരും അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ല. കുടുംബബന്ധങ്ങളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം ബിഷപ്പുമാരോട് പറഞ്ഞു.

രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. ഐക്യത്തിന്റെ സൂക്ഷിപ്പുകാരായിരിക്കണം ബിഷപ്പുമാരെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ സഹോദരങ്ങളെപ്പോലെ സ്വാഗതം ചെയ്യണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login