‘ഗാഡ്വെലൂപ്പെ മാതാവ് നമ്മുടെ മദ്ധ്യസ്ഥ’

ചിക്കാഗോ: ഗാഡ്വലൂപ്പെ മാതാവിനോട് നിരന്തരം മാദ്ധ്യസ്ഥം വഹിക്കണമെന്ന് ചിക്കാഗോ എസ്എച്ച് ക്‌നാനായ ഫൊറോനാ വികാരി ഫാദര്‍ എബ്രഹാം മൂത്തോലത്ത്. ഗാഡ്വലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മെക്‌സിക്കോയുടെ മദ്ധ്യസ്ഥയെ നമ്മുടെയോരോരുത്തരുടേയും പ്രത്യേക മദ്ധ്യസ്ഥയായി കണക്കാക്കണം’, ഫാദര്‍ എബ്രഹാം മൂത്തോലത്ത് പറഞ്ഞു.

മെക്‌സിക്കോയിലെ ഗാഡ്വലൂപ്പെയില്‍ 1531 ഡിസംബര്‍ 31 നാണ് കര്‍ഷകനായ ജുവാന്‍ ഡിയാഗോക്ക് മാതാവ് പ്രത്യക്ഷപ്പെട്ടത്. ഗാഡ്വലൂപ്പെയിലെ തെപയാക് കുന്നിന്‍ ചെരിവില്‍ നടന്ന ഈ സംഭവത്തിന്റെ അനുസ്മരണം പിന്നീട് മാതാവിനോടുള്ള ഭക്തിയായി വളര്‍ന്നു. 2002ല്‍ ജുവാന്‍ ഡിയാഗോ വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ടു.

ഗാഡ്വലൂപ്പെ മാതാവിന്റെ ഇന്നു നാം കാണുന്ന ചിത്രം ജുവാന്‍ ഡിയാഗോയുടെ മേല്‍ക്കുപ്പായത്തില്‍ പതിഞ്ഞതാണ് എന്നാണ് വിശ്വാസം. പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടേയും മദ്ധ്യസ്ഥയായി ഗാഡ്വലൂപ്പെ മാതാവ് മാറി എന്നുള്ളത് പിന്നീടുള്ള ചരിത്രം. ലോകത്തെ ഏറ്റവും പ്രശസ്തമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായും ഗാഡ്വലൂപ്പെ മാറി.

You must be logged in to post a comment Login