ഗാന്‍ഡോള്‍ഫോ കൊട്ടാരത്തിന് വിട നല്‍കി ബനഡിക്ട് XVI

ഗാന്‍ഡോള്‍ഫോ കൊട്ടാരത്തിന് വിട നല്‍കി ബനഡിക്ട് XVI

Pope_Francis_reaches_out_Chinaവത്തിക്കാനു പുറത്തുള്ള രണ്ടാഴ്ചക്കാലത്തെ വിശ്രമജീവിതത്തിനു ശേഷം ബനഡിക്ട് പതിനാറാമന്‍ പാപ്പ വീണ്ടും തിരിച്ച് റോമിലേക്ക്. മുന്‍ പാപ്പയായിരുന്ന ബനഡിക്ട് XVIമന്റെ വത്തിക്കാനു പുറത്തുള്ള വിശ്രമജീവിതം തികച്ചും ആന്ദകരമായിരുന്നു. അവിടെ വച്ചാണ് അദ്ദേഹത്തിന് ജോണ്‍ പോള്‍ II മന്‍ പാപ്പയുടെ നാമത്തിലുള്ള ക്രാക്കൗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രക്കൗ അക്കാദമി ഓഫ് മ്യൂസിക്കില്‍ നിന്നും രണ്ടു ഡോക്ടറേറ്റുകള്‍ ലഭിക്കുന്നത്.

‘അങ്ങയുടെ നല്ലവാക്കുകള്‍ക്കും ഗോന്‍ഡാല്‍ഫോ കൊട്ടാരത്തിനും അതിലെ നിവാസികള്‍ക്കും അങ്ങ് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് ഒരുപാടു നന്ദി’, മേയര്‍ മില്‍വിയ മൊണാച്ചെസി പറഞ്ഞു. കൂടാതെ മുന്‍ പാപ്പ സമ്മാനിച്ച പുസ്തകത്തിനും അവര്‍ പ്രത്യേക നന്ദി പറഞ്ഞു.

തിരിച്ച് റോമിലേക്ക് ശുഭയാത്ര ആശംസിച്ച് ഫാ. ബനഡിക്ടിനെ അവര്‍ യാത്രയാക്കി. എവിടെയായിരുന്നാലും അവര്‍ തങ്ങളുടെ പ്രാര്‍ത്ഥ മുന്‍ പാപ്പയ്ക്ക് വാഗ്ദാനം ചെയ്തു.
തിരിച്ച് റോമില്‍ എത്തിയാല്‍ അദ്ദേഹത്തെ കാത്ത് തികച്ചും അവിസ്മരണീയമായ ഉദ്ഘാടന കര്‍മ്മമാണ് കാത്തിരിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ജോസഫ് റാറ്റ്‌സിങ്ങര്‍-ബെനഡിക്ട് XVI റോമന്‍ ഗ്രന്ഥശാലയുടെ ഉദ്ഘാടന കര്‍മ്മമാണ് അദ്ദേഹത്തിന് നിര്‍വ്വഹിക്കുവാനുള്ളത്.

You must be logged in to post a comment Login