ഗാബോന്‍ അക്രമത്തിലെ ഇരകള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ഗാബോന്‍ അക്രമത്തിലെ ഇരകള്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ പ്രാര്‍ത്ഥന

ഗാബോന്‍: വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗാബോനില്‍ നടന്ന അതിക്രമത്തിലെ ഇരകള്‍ക്ക് വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു. രാഷ്ട്രീയ പ്രതിസന്ധികളുടെ ഭാഗമായി നടന്ന ദുരന്തം എന്നാണ് പാപ്പ ഇതിനെ വിശേഷിപ്പിച്ചത്. മുന്‍ ഫ്രഞ്ച് കോളനിയായിരുന്നു ഗാബോന്‍.

ഗാബോനിലെ എല്ലാവിഭാഗം ജനങ്ങളെയും പ്രത്യേകിച്ച് കത്തോലിക്കരെ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംവാദത്തിന്റെയും വക്താക്കളാകാന്‍ പാപ്പ ആഹ്വാനം ചെയ്തു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ഇവിടെ ആക്രമണം നടന്നത്. നൂറ് പേരാണ് മരണമടഞ്ഞത്.

സമാധാനം നിലനിര്‍ത്താന്‍ ഗാബോനിലെ മെത്രാന്മാര്‍ക്ക് എല്ലാവിധ പിന്തുണയും നല്കുന്നതായും പാപ്പ അറിയിച്ചു.

You must be logged in to post a comment Login