ഗാര്‍ഡന്‍ ഓഫ് മേഴ്‌സി ‘ അഭയാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തു

ഗാര്‍ഡന്‍ ഓഫ് മേഴ്‌സി ‘ അഭയാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുത്തു

അമാന്‍: പതിനായിരം സ്വകയര്‍ മീറ്റര്‍ സ്ഥലം.. അറുനൂറ് ഒലിവ് മരങ്ങള്‍..തൊഴിലാളികളായി പതിനഞ്ച് പേര്‍. കൂടുതലും ഇറാക്കി അഭയാര്‍ത്ഥികള്‍.. കൂടെ തൊഴില്‍രഹിതരായ ഏതാനും ജോര്‍ദാനികളും..ഇതാണ് ഇന്നലെ ഉദ്ഘാടനം ചെയ്ത ഗാര്‍ഡന്‍ ഓഫ് മേഴ്‌സിയുടെ പൊതുചിത്രം. ജറുസലേം പാത്രിയാര്‍ക്ക ഫൗദ് തവാലിന്റെയും ജോര്‍ദ്ദാന്‍ ഇറാക്ക് അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ടെ മാര്‍ട്ടിന്റെയും സാന്നിധ്യത്തിലായിരുന്നു ഇതിന്റെ ഉദ്ഘാടനം നടന്നത്.

മിഡില്‍ ഈസ്റ്റിലെ ജനങ്ങളെ സഹായിക്കാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നല്കിയ പ്രചോദനവും സാമ്പത്തികസഹായവും അനുസരിച്ചാണ് ഗാര്‍ഡന്‍ ഓഫ് മേഴ്‌സി ഒരുക്കിയത്. ഇത് അഭയാര്‍ത്ഥികള്‍ക്ക് മാത്രമായുള്ള സ്ഥലമല്ല. ജോലിയും ശമ്പളവും ആവശ്യമുള്ള ഏതൊരാള്‍ക്കും ഇവിടെ കടന്നുവരാവുന്നതാണ്. അതോടൊപ്പം വിവിധ മതവിശ്വാസികള്‍ക്ക് സംവാദത്തിനുള്ള സ്്ഥലം കൂടിയാണിത്. ആര്‍ച്ച് ബിഷപ് മാര്‍ട്ടിന്‍ പറഞ്ഞു.

You must be logged in to post a comment Login