ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി മാര്‍ഗ്ഗംകളി

ഗിന്നസ് ബുക്കില്‍ ഇടം നേടാനൊരുങ്ങി മാര്‍ഗ്ഗംകളി

തിരുവനന്തപുരം: കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ കലാരൂപം എന്നറിയപ്പെടുന്ന മാര്‍ഗ്ഗംകളി ഗിന്നസ് ബുക്കിലേക്ക്. നെയ്യാറ്റിന്‍കരയ്ക്ക് സമീപമുള്ള വ്‌ളന്തന്‍കരയിലെ ലാറ്റിന്‍ കത്തോലിക്കരാണ്‌ മാര്‍ഗ്ഗംകളി കളിച്ച് ഗിന്നസ്ബുക്കിലേക്ക് കയറുന്നത്.

നെയ്യാറ്റിന്‍കര രൂപതയിലെ അവര്‍ ലേഡി ഓഫ് അസംഷന്‍ ഫൊറേന്‍ ചര്‍ച്ചില്‍ മാതാവിന്റെ തിരുന്നാളിനോടനുബന്ധിച്ച് 1,000 വനിതകളാണ് മാര്‍ഗ്ഗംകളി കളിക്കുക. മാര്‍ഗ്ഗംകളിയിലൂടെ സ്ത്രീകള്‍ മാതാവിനോടുള്ള ഭക്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഇടവക വികാരിയായ ഫാ. അനില്‍ കുമാര്‍ എസ് എം പറഞ്ഞു.

ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് ഇടവകയില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. ഓഗസ്റ്റ് 6ന് വൈകുന്നേരം 6 മണിക്കാണ് കൂട്ട മാര്‍ഗ്ഗംകളി അരങ്ങേറുന്നത്. 600 സ്ത്രീകള്‍ ഒരുമിച്ചു കളിച്ച മാര്‍ഗ്ഗംകളിയാണ് ഗിന്നസ്ബുക്കില്‍ നിലവില്‍ ഇടം നേടിയിട്ടുള്ളത്.

You must be logged in to post a comment Login