ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസിയോസ് മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത

ഗീവര്‍ഗ്ഗീസ് മാര്‍ അത്തനാസിയോസ് മാര്‍ത്തോമ്മാ സഭയുടെ സഫ്രഗന്‍ മെത്രാപ്പൊലീത്ത

Rt.Rev.GeevargheseMarAthanasiusEpiscopaമാര്‍ത്തോമ്മാ സഭയുടെ പുതിയ സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഗീവര്‍ഗീസ്മാര്‍ അത്തനാസിയോസിനെ നിയമിച്ചു. സഭാ സിനിഡിന്റെ ആലോചനപ്രകാരം സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയാണ് നിയമനം സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.

1944 ഏപ്രില്‍ 26ന് നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതനായ സി. ഐ. ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനായി ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് തിരുവല്ലയില്‍ ജനിച്ചു. സി. ഐ. ജോര്‍ജ്ജ് എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യനാമം. 1969 ജൂണ്‍ 14ന് വൈദികനായി. പിന്നീട് 1989 ഡിസംബര്‍ ഒന്‍പതിന് ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത മെല്‍പ്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തി. ഒരു മികച്ച വാഗ്മിയും കവിയുമാണ് ഇദ്ദേഹം.

മുബൈ-ഡല്‍ഹി, കോട്ടയം-കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ്മാവൈദിക സെമിനാരി ഗവേണിങ് ബോര്‍ഡ് ചെയര്‍മാന്‍, സണ്‍ഡേ സ്‌കൂള്‍ സമാജം
പ്രസിഡന്റ്, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ്, നാഷനല്‍ മിഷനറി സൊസൈറ്റി
പ്രസിഡന്റ് എന്നീ നിലകളില്‍ മെത്രാപ്പോലിത്ത സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള്‍ റാന്നി-നിലയ്ക്കല്‍ ഭദ്രാസഭാദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന
ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍
മെത്രാപ്പൊലീത്തയ്‌ക്കൊപ്പം സഭാകാര്യങ്ങളില്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ
മെത്രാപ്പൊലീത്തയെ സഹായിക്കും.

You must be logged in to post a comment Login