ഗുണനിലവാരമില്ലാത്ത അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് ടെക്‌സസില്‍ വിലക്ക്

ഗുണനിലവാരമില്ലാത്ത അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് ടെക്‌സസില്‍ വിലക്ക്

web-mds-glovesഗുണനിലവാരമുള്ള അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിക്കുന്ന ടെക്‌സിലെ നിയമം ശരിവെച്ചുകൊണ്ട് ഫെഡറല്‍ കോടതി വിധി പുറപ്പെടുവിച്ചു. പുതിയ നിയമമനുസരിച്ച് മതിയായ സുരക്ഷാക്രമീകരണങ്ങളുള്ള അബോര്‍ഷന്‍ ക്ലിനിക്കുകള്‍ക്കു മാത്രമേ ടെക്‌സസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അബോര്‍ഷനു വിധേയരാകുന്ന സ്ത്രീകളുടെയ ആരോഗ്യവും സുരക്ഷയും ഉറപ്പു വരുത്തുന്നതാണ് പുതിയ വിധി. .സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെ മാനിക്കുന്നതാണ് പുതിയ നിയമമെന്ന് ടെക്‌സാസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ പറഞ്ഞു. പുതിയ നിയമം നിലവില്‍ വരുന്നതോടെ ടെക്‌സസില്‍ പ്രവര്‍ത്തിക്കുന്ന പതിമൂന്നോളം ക്ലിനിക്കുകള്‍ ഇനി അടച്ചിടേണ്ടിവരും.

പുതുക്കിയ നിയമമനുസരിച്ച് അബോര്‍ഷന്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുതല്‍ ക്ലിനിക്കിലുള്ള ഓരോ ചെറിയ ഉപകരണങ്ങള്‍ വരെയുള്ളവയുടെ ഗുണനിലവാരം അധികൃതര്‍ ഉറപ്പു വരുത്തേണ്ടതാണ്. അതേസമയം 20 ആഴ്ച പ്രായമെത്തിയ ഭ്രൂണത്തെ അബോര്‍ഷനു വിധേയമാക്കുന്നത് ടെക്‌സസില്‍ കുറ്റകരവുമാണ്..

You must be logged in to post a comment Login