ഗുണ്ടൂര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍

ഗുണ്ടൂര്‍ രൂപതയ്ക്ക് പുതിയ മെത്രാന്‍

ന്യൂഡല്‍ഹി: ആന്ത്രാപ്രദേശിലെ ഗുണ്ടൂര്‍ രൂപതയ്ക്ക് പുതിയ മെത്രാനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ചു.

ഭാഗ്യയിഹ് ചിന്നബാത്തിനിയാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ മെത്രാന്‍. തൊട്ടടുത്ത സംസ്ഥാനമായ തെലുങ്കാനയിലെ നല്‍ഗോണ്ട രൂപതയില്‍ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന 60 കാരനായ ഇദ്ദേഹം നേരത്തെ മെത്രാനായി റിട്ടയേര്‍ഡ് ചെയ്ത ഗാലി ബാലിയുടെ സ്ഥാനത്തേക്കാണ് മെത്രാനായി അഭിഷിക്തനാകുന്നത്.

1956, സെപ്റ്റംബര്‍ 19ന് മൊട്ടക്കൊണ്ടൂര്‍യാദ്ദാഗിരിഗുട്ട മണ്‍ഡലില്‍ ജനിച്ച ഇദ്ദേഹം 1983 മെയ് 3ന് വൈദികനായി. വൈദികനായി ഇദ്ദേഹം ഇന്ത്യയില്‍ മാത്രമല്ല, മറിച്ച് ജര്‍മ്മിനിയിലും സേവനം ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login