ഗുണ്ടൂര്‍ രൂപത ബിഷപ് അഭിഷിക്തനായി

ഗുണ്ടൂര്‍ രൂപത  ബിഷപ് അഭിഷിക്തനായി

ഗുണ്ടൂര്‍: ഗുണ്ടൂര്‍ ബിഷപ്പ്‌സ് ഹൗസിന് സമീപത്ത് പ്രത്യേകമായി സ്ഥാപിച്ച വേദിയില്‍ വച്ച് രൂപതയുടെ പുതിയ ബിഷപ്പായി ബാഗ്യയ്യ ചിന്നബത്തിനി സ്ഥാനാരോപിതനായി.

നൂറുകണക്കിന് വൈദികരുടെയും കുറേയധികം ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ ഇന്ത്യയുടെയും നേപ്പാളിന്റെയും അപ്പസ്‌തോലിക ന്യൂണ്‍ഷോയായ ആര്‍ച്ച്ബിഷപ്പ് സാല്‍വട്ടോറെ പെനാച്ചിയോ സ്ഥാനാരോപിത ദിവ്യബലിയ്ക്ക് നേതൃത്വം നല്‍കി.

1956 സെപ്റ്റംബര്‍ 16ന് മത്തെന്യാഹിന്റെയും തെരോജമ്മയുടെയും മകനായി ജനിച്ച ബിഷപ്പ് എംഎ, എംഎഡ് പഠനങ്ങള്‍ പൂര്‍ത്തിയാക്കി. വൈദികനായി ആന്ത്രാപ്രദേശ്‌
ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ സേവനമുഷ്ഠിച്ചു.

You must be logged in to post a comment Login